കോട്ടയം: ഗുരുധർമ്മ പ്രചാരണ സഭ ചങ്ങനാശേരി മണ്ഡലംപരിഷത്ത് സഭ കേന്ദ്ര ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്തു . ആർ.സലീംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബീനസുരേഷ്, പ്രകാശിനി ഗണേശൻ എന്നിവർ പഠന ക്ലാസ് നയിച്ചു. സംഘടനാ സമ്മേളനം ഇ.എം.സോമനാഥൻ ഉദ്ഘാടനം ചെയ്തു. സുകുമാരൻ വാകത്താനം, ഷിബു മൂലേടം ,പി.ആർ.സുനിൽ, ശ്രീജ സനൽ, വി.എം.ബാബു, തങ്കമ്മദേവദാസ് എന്നിവർ പ്രസംഗിച്ചു.