കോട്ടയം : കേരള സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ 14 ന് വൈകിട്ട് 3 ന് കോട്ടയം കെ.എം.മാണി സ്മാരക ഹാളിൽ ഡോ.ബി.ആർ.അംബേദ്കർ ജയന്തി ആഘോഷവും, പി.എസ്.സി മെമ്പർ ബോണി കുര്യാക്കോസിന് സ്വീകരണവും നൽകും. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റീഫൻ ജോർജ്, അഡ്വ. ജോബ് മൈക്കിൾ, സണ്ണി തെക്കേടം, വിജി എം തോമസ്, ജോജി കുറത്തിയാട്, അഡ്വ. മനോജ്‌ മാത്യു, ബാബു ടി ജോൺ എന്നിവർ പ്രസംഗിക്കും.