ചങ്ങനാശേരി : കൊവിഡ് വ്യാപനഭീഷണി വീണ്ടും ഉയർന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻകുറവ്. ലോക്ക് ഡൗണിനുശേഷം ആറരലക്ഷം രൂപ വരെ ചങ്ങനാശേരി ഡിപ്പോയിൽ കളക്ഷൻ ഉയർന്നിരുന്നു. ഇത് 5.15 ലക്ഷം രൂപയായി കുറഞ്ഞെന്ന് അധികൃതർ പറയുന്നു. ഡിപ്പോയിൽ നിന്ന് ഇപ്പോൾ 45 ഷെഡ്യൂളുകളാണ് സർവീസ് നടത്തുന്നത്. കുമളി, കട്ടപ്പന സെക്ടറുകളിലേക്ക് കൂടുതൽ ബസ് സർവീസുകൾ അയയ്ക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചത്ര കളക്ഷൻ ഉയർന്നിട്ടില്ല. എന്നാൽ ആലപ്പുഴ, കുട്ടനാട് സെക്ടറുകളിൽ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും നല്ലശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.