പാലാ : ഭാരതമൊട്ടാകെ നടക്കുന്ന ഭൂമി സുപോഷണ മഹായജ്ഞത്തിന്റെ ഭാഗമായി ഐങ്കൊമ്പ്
അംബികാ വിദ്യാഭവനിൽ ഇന്ന് ഇന്ന് രാവിലെ 10 മുതൽ 11 വരെ ഭൂമിപൂജയും കർഷകരെ ആദരിക്കലും നടക്കും.
സിറ്റ്‌സർലന്റിലെ ഇന്ത്യൻ എംബസി സെക്രട്ടറി രോഷ്‌നി അഭിലാഷ് ഉദ്ഘാടനം ചെയ്യും. കർഷകരെ ആദരിക്കൽ, വിഷുവിന് കൈ നീട്ടത്തോടൊപ്പം തൈകളും കൊടുക്കണമെന്ന സന്ദേശവുമായി വിഷുത്തൈനീട്ടം തുടങ്ങിയവയും നടക്കും. കർഷകർ സ്വന്തം കൃഷിഭൂമിയിൽ നിന്ന് ഒരുപിടി മണ്ണുമായാണ് യജ്ഞത്തിൽ പങ്കാളികളാവുന്നത്. ഇന്ന് മുതൽ പരിസ്ഥിതി ദിനമായ ജുൺ 5 വരെ സെമിനാറുകൾ, ജൈവകൃഷി പരിശീലനം, പ്രകൃതി സംരക്ഷണം തുടങ്ങി നിരവധി പരിപാടികളും ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഐങ്കൊമ്പ് ഗ്രാമചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടികൾ.