കോട്ടയം : കോടിമത സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപനമായ നന്മ സൂപ്പർമാർക്കറ്റിന്റെ രണ്ടാം വാർഷികാഘോഷം സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ ഉദ്ഘാടനം ചെയ്‌തു. ട്രാവൻകൂർ സിമന്റ്സ് ജീവനക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ക്രഡിറ്റ് സംവിധാനത്തിൽ നൽകുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. എംപ്ലോയീസ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി പൊന്നച്ചൻ അരിയും കിറ്റും ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് ടി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ദേവരാജ്, കൺവീനർ പി.എ.അബ്‌ദുൾ സലിം, ഭരണസമിതി അംഗങ്ങളായ കെ.പി.രാജു, എസ്.ബിനോയ്, എം.കടക്കര, വി.എ.ഫ്രാൻസിസ്, എം.കെ.നാരായണൻ കുട്ടി, പി.കെ.കമലമ്മ, സി.ആർ.ഇന്ദിരാദേവിയമ്മ, വി.ജി. ബിന്ദു, സെക്രട്ടറി സൂസി ആന്റണി എന്നിവർ പ്രസംഗിച്ചു.