ചങ്ങനാശേരി : വാഴപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവും, ദീർഘകാലം ബാങ്ക് പ്രസിഡന്റും ആയിരുന്ന മുൻ മന്ത്രി കെ.ജെ.ചാക്കോയുടെ നിര്യാണത്തിൽ ബാങ്ക് യോഗം അനുശോചിച്ചു. പ്രസിഡന്റ് സണ്ണി ചെല്ലന്തറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിൻസി മൂലയിൽ, ഡയറക്ടർമാരായ കെ.ആർ.പ്രകാശ്, മാത്യൂസ് ജോർജ്, തോമസുകുട്ടി പാലാത്ര, ഷൈനി ഷാജി, ഗീത ഗോപകുമാർ, ഷാജി പാലാത്ര, സി.കെ. ശ്രീധരൻ, എം.കെ. രാധാകൃഷ്ണൻ, സെക്രട്ടറി സെബാസ്റ്റ്യൻ ജെ എന്നിവർ പങ്കെടുത്തു.