പാലാ : നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ തമ്മിലടി മിനിട്‌സിൽ ചേർക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങൾ ചെയർമാന് പരാതി നൽകി. പ്രൊഫ.സതീഷ് ചൊള്ളാനി, വി.സി. പ്രിൻസ് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. കൗൺസിൽ യോഗത്തിന്റെ മിനിട്‌സ് പൊലീസിന്റെ എഫ്.ഐ.ആർ പോലെ എഴുതാനാകില്ലെന്നും ഉന്തും തള്ളും, വാക്കേറ്റവുമൊക്കെ മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചെയർമാൻ മറുപടി നൽകി. മിനിട്‌സിൽ കൃത്യവിവരം രേഖപ്പെടുത്തിയില്ലെങ്കിൽ വിഷയം അടുത്ത കൗൺസിൽ യോഗത്തിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. പാലാ സ്‌റ്റേഡിയത്തിലെ അനധികൃത ബാസ്‌ക്കറ്റ് ബാൾ കോർട്ട് നിർമ്മാണ വിഷയത്തിൽ ചെയർമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ചർച്ചയ്ക്ക് തയ്യാറാകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ചെയർമാൻ ഉറപ്പു നൽകി.