പാലാ : കിഴതടിയൂർ ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ കിസ്‌കോ ലാബ് അനക്‌സ് സെന്ററിന്റെ ഉദ്ഘാടനം കൊട്ടാരമറ്റം ബസ് ടെർമിനലിൽ നടന്നു. ബാങ്ക് പ്രസിഡന്റ് ജോർജ്ജ് സി. കാപ്പൻ ഭദ്രദീപം തെളിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. ശശിധരൻ, ട്രഷറർ അഡ്വ.വി.റ്റി.തോമസ്, ബോർഡംഗങ്ങളായ വിശ്വനാഥൻ നായർ, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, അനുരാധാ രാജേഷ്, സെക്രട്ടറി ശ്രീലത എസ്. എന്നിവർ പ്രസംഗിച്ചു. രാവിലെ 6.30 മുതൽ 11 വരെയാണ് ലാബിന്റെ പ്രവർത്തനം.