പാലാ : കടപ്പാട്ടൂർ മഹാദേവേ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 7.05 നും
8.10 നും ഇടയിൽ തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരായണൻ ഭട്ടതിരി, മേൽശാന്തി പത്മനാഭൻ പോറ്റി എന്നിവർ
കൊടിയേറ്റ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. വൈകിട്ട് 7 ന് സംഗീതസദസ്. 14 മുതൽ 18വരെ ഉത്സവ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം. വൈകിട്ട് ശ്രീഭൂതബലി വിളക്കി
നെഴുന്നള്ളിപ്പ്. പള്ളിവേട്ട ദിവസമായ 19 ന് രാവിലെ 8 ന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, രാത്രി 8 മുതൽ പള്ളി നായാട്ട്. 20 ന് ആറാട്ട്. വൈകിട്ട് 5 മുതൽ ആറാട്ടുബലി, കൊടിയിറക്ക്, ക്ഷേത്രക്കടവിൽ ആറാട്ട്, 7.30ന് തിരിച്ചെഴുന്നളളത്ത്, എതിരേൽപ്,മേളം എന്നിവയാണ് പ്രധാന പരിപാടികൾ.