പൊൻകുന്നം : ഉറങ്ങിക്കിടന്ന കുട്ടിയുടെ ചെയിൻ മോഷ്ടാവ് ജനലിലൂടെ കൈയിട്ട് കവർന്നു. ചെറുവള്ളി പുറയ്ക്കാട്ട് അനീഷിന്റെ ഒരുവയസുള്ള ആൺകുട്ടിയുടെ ചെയിനാണ് നഷ്ടപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കട്ടിലിന് സമീപം വച്ചിരുന്ന ബാഗിൽ നിന്ന് ഐ.ഡി കാർഡുൾപ്പെടെയുള്ള രേഖകളും നഷ്ടപ്പെട്ടു. മണിമല പൊലീസിൽ പരാതി നൽകി. നടുവിലേത്തറയിൽ ജോർജിന്റെ വീട്ടിൽ മോഷണശ്രമവും നടന്നു. ഇവിടെ ജനലഴിയിൽ പിടിച്ച് മോഷ്ടാവ് മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ വീട്ടുകാർ ബഹളംവച്ചതിനാൽ ഓടി രക്ഷപെട്ടു.