കട്ടപ്പന: ഉപ്പുതറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് ദിവസത്തിനിടെ 10 പേർക്ക്കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേരിലാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇവർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഇവരുടെ പരിശോധനഫലം പോസിറ്റീവായതോടെ സമ്പർക്കത്തിലുള്ള മറ്റ് 7 പേരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇന്നലെ ഈ ഉദ്യോഗസ്ഥരും കൊവിഡ് പോസിറ്റീവായതോടെ മറ്റുള്ളവരെ കൂടി പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സ്റ്റേഷനിലെത്തിയവരിൽ നിന്ന് പിടിപെട്ടതാകാമെന്നാണ് നിഗമനം.കൊവിഡ് വ്യാപനത്തെ തുടർന്ന് ഉപ്പുതറ പഞ്ചായത്തിലെ 13, 14, 17 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.