കട്ടപ്പന: ചിന്നമ്മ കൊലപാതക കേസിൽ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. 40ൽപ്പരം പേരെ ചോദ്യം ചെയ്തിട്ടും കൊലയാളിയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പരിസര പ്രദേശങ്ങളിലെ വീടുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും അസാധാരണമായി ഒന്നുമില്ല. ചിന്നമ്മയും ജോർജും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ജോർജിനെ 2രണ്ട് ഘട്ടമായി ചോദ്യം ചെയ്തു. കൂടാതെ ബന്ധുക്കൾ, അയൽക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴികൾ ശേഖരിച്ചിട്ടുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി. ജെ. സന്തോഷ്‌കുമാർ, സി.ഐ. വി. ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.