അടിമാലി : അടിമാലി ടൗണിൽ വാടകയ്ക്ക് താമസിച്ചിരുന്ന ജെസിബി ഓപ്പറേറ്ററെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് സേലം സ്വദേശി സെന്തിൽ (37) നെയാണ് വാടകമുറിയിലെ കുളിമുറിയിൽ വീണ് മരിച്ച നിലയിൽകണ്ടെത്തിയത്. സെന്തിൽ സേലത്ത് വീട്ടിൽ പോയതിനു ശേഷം 3 ദിവസം മുൻപാണ് അടിമാലിയിൽ തിരികെ എത്തിയത്. ഞായറാഴ്ച രാത്രി 11 മണിയോടെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ മുറിയിൽ താമസിക്കുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.