കറുകച്ചാൽ: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം, പാലമറ്റം ശ്രീപാദം ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പാലമറ്റം കിഴക്കേക്കുന്നേൽ ഓഡിറ്റോറിയത്തിൽ സൗജന്യ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തും. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ എടുക്കുന്നത്. പങ്കെടുക്കുന്നവർ ആധാർകാർഡ്, മൊബൈൽ ഫോൺ എന്നിവ നിർബന്ധമായി കൊണ്ടുവരണം. ഫോൺ: 9495047816.