മൂലവട്ടം: കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21ന് കൊടിയേറും. 24ന് കുംഭകുടവും, 28ന് ആറാട്ടോടെയും ഉത്സവം സമാപിക്കും.
21ന് രാവിലെ പത്തരയ്ക്ക് അലങ്കാരപൂജ, ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിയും കൊടിക്കയറും സമർപ്പണം, വൈകിട്ട് നാലിന് തോറ്റംപാട്ട്. വൈകിട്ട് 5.50 നും 6.25 ന് ക്ഷേത്രം തന്ത്രി കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെയും , മേൽശാന്തി അറയ്ക്കൽ മഠം സുധിശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രണ്ടാം ഉത്സവ ദിവസമായ 22 ന് രാവിലെ 10.30ന് അലങ്കാരപൂജ, വൈകിട്ട് ആറരയ്ക്ക് വിശേഷാൽപൂജ. മൂന്നാം ഉത്സവ ദിവസമായ 23ന് ഏഴിന് രാവിലെ മുട്ടിറയ്ക്കൽ, എട്ടരയ്ക്ക് ശ്രീഭൂതബലി, 10.30ന് അലങ്കാരപൂജ, 24 ന് പുലർച്ചെ അഞ്ചരയ്ക്ക് ത്രയകുംഭം നിറയ്ക്കൽ, ആറിന് ത്രയകുംഭാഭിഷേകം, 10.30ന് അലങ്കാരപൂജ. ഉച്ചയ്ക്ക് 12ന് കുംഭകുടം നിറ, ഉച്ചയ്ക്ക് ഒന്നിന് കുംഭകുടം അഭിഷേകം. 25ന് രാവിലെ 8.30ന് ശ്രൂഭൂതബലി, 10.30ന് അലങ്കാരപൂജ. 27ന് രാവിലെ എട്ടരയ്ക്ക് ശ്രീഭൂതബലി, 10.30ന് അലങ്കാരപൂജ. രാത്രി 12ന് പള്ളിവേട്ട. ആറാട്ട് ദിവസമായ 28ന് പുലർച്ചെ 7.15ന് നിർമ്മാല്യ ദർശനം, 11ന് അലങ്കാരപൂജ, വൈകിട്ട് അഞ്ചിന് ആറാട്ട് പുറപ്പാട്, വൈകിട്ട് ഏഴരയ്ക്ക് ആറാട്ട് വരവേൽപ്പ്, വൈകിട്ട് 10ന് കൊടിയിറക്ക് എന്നിവ നടക്കും.