മുണ്ടക്കയം: അമരാവതി ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം 17ന് ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെയും ക്ഷേത്രം മേൽശാന്തി ആലപ്പുഴ അഭിലാഷ് കേശവ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 17ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം.