കോട്ടയം: കനറാബാങ്കിന്റെ കണ്ണൂർ ജില്ലയിലെ തൊക്കിലങ്ങാടി (കൂത്തുപറമ്പ്) ശാഖയിലെ വനിതാ മാനേജർ ശാഖക്കുള്ളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ കനറാ ബാങ്ക് കോട്ടയം മെയിൻ ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധയോഗം ചേർന്നു.

പ്രതിഷേധയോഗം കെ.ജി.ബി.ഒ.യു ജില്ലാ പ്രസിഡന്റ് ബില്ലി ഗ്രഹാം ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് കെ.പി ഷാ അദ്ധ്യക്ഷത വഹിച്ചു. കനറാ ബാങ്ക് സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം യു.അഭിനന്ദ് സ്വാഗതവും, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി വി.പി.ശ്രീരാമൻ നന്ദിയും പറഞ്ഞു. എ.കെ.ബി.ആർ.എഫ് ജില്ലാ കമ്മിറ്റി അംഗം ആർ.എ.എൻ റെഡ്യാർ ധർണയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.