കിളിരൂർ: വലിയവീട്ടിൽ ദേവീക്ഷേത്രത്തിലെ ഉത്സവം 16 മുതൽ നടക്കും. 16ന് പുലർച്ചെ അഞ്ചരയ്ക്ക് പള്ളിയുണർത്തൽ, 11.30ന് കൊടിമരം മുറിയ്ക്കൽ ഘോഷയാത്ര, 12 ന് കൊടി, കൊടിക്കൂറ, കൊടിമര ഘോഷയാത്ര. വൈകിട്ട് 6.30 നും 7.15 നും മധ്യേ ചേർത്തല മുരളീധരൻ തന്ത്രിയും, ക്ഷേത്രം മേൽശാന്തി ചന്ദ്രൻ ശാന്തിയും ചേർന്നു കൊടിയേറ്റും. പത്താമുദയ ദിവസമായ 23ന് രാവിലെ ആറരയ്ക്ക് ഉദയാസ്തമനപൂജ പ്രാരംഭം. 9.30ന് നവഗ്രഹശാന്തി പൂജ, വൈകിട്ട് എട്ടിന് കൊടിമരച്ചുവട്ടിൽ പൂജ. 24ന് പള്ളിവേട്ട പുറപ്പാട്, രാത്രി 10.30 ന് പള്ളിവേട്ട വരവേൽപ്പ്. 25ന് രാവിലെ 6.30 ന് കലംകരി, 1.45ന് മഹാപ്രസാദമൂട്ട്, 1.45ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 4.30ന് കീഴാചാരവഴിപാട് രാത്രി 8.45ന് ആറാട്ട് വരവേൽപ്പ്. തുടർന്നു കൊടിയിറക്ക് വലിയകാണിക്ക.