പെരിങ്ങുളം: മഹാദേവ ക്ഷേത്രത്തിൽ ദേവപ്രശ്‌ന വിധിപ്രകാരം എല്ലാ മേടമാസത്തിലും ഭദ്രകാളിയുടെ പ്രീതിക്കായി നടത്തുന്ന വടക്ക്പുറത്ത് ഗുരുതി വെള്ളിയാഴ്ച രാത്രി 9.30ന് നടത്തും. കരിമ്പനക്കൽ മഠം ശ്രീനിവാസൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠൻ നമ്പൂതിരിപ്പാട് സഹകാർമ്മികത്വം വഹിക്കും. രാവിലെ 6.30ന് ഉഷനിവേദ്യം, തുടർന്ന് ഗണപതിഹോമം, ഒൻപതിന് ശിവന് ധാര, പത്തിന് ഉച്ചപൂജ, വൈകിട്ട് ആറിന് സന്ധ്യാമേളം, 6.30ന് ദീപാരാധന, 7.15ന് ഭക്തിഗാനമഞ്ജരി.