പാലാ: സിന്തറ്റിക്ക് ട്രാക്ക് പാലായിലെ പുതു തലമുറയ്ക്ക് അന്യമാകുന്നത് സംബന്ധിച്ച് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിച്ച് പാലായിലെ കായിക സമൂഹം. പ്രമുഖരുൾപ്പെടെ നിരവധിപേരാണ് ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം കേരളകൗമുദിയെ അറിയിച്ചത്.
സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിൽ പ്രവേശനം പരിമിതപ്പെടുത്തിയ സാഹചര്യത്തിൽ പാലായ്ക്ക് വേണം പുതിയൊരു സ്റ്റേഡിയം എന്ന ആശയമാണ് ബഹു ഭൂരിപക്ഷം പേരും പങ്കുവെച്ചത്. പ്രതികരണങ്ങളിൽ ചുരുക്കം ചിലത് ഇവിടെ പ്രസിദ്ധീകരിക്കുന്നു