ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് വിഷു ദിനമായ ഇന്ന് കൊടിയേറും. 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഇന്ന് രാവിലെ ഒമ്പതിനും 10 നും മദ്ധ്യേ കൊടിയേറ്റ് ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യൻ സുബ്രമണ്യൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ഭരതനാട്യകച്ചേരി, 10ന് കളമെഴുത്തും പാട്ടും എതിരെൽപ്പ് 10.30ന് നടയിൽ തൂക്കം. രണ്ടാം ഉത്സവ ദിനമായ 15ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് സംഗീതാഞ്ജലി, 10ന് കളമെഴുത്തും പാട്ടും എതിരേൽപ്പ്, 10.30 ന് നടയിൽതൂക്കം .16ന് വൈകിട്ട് ഏഴിന് നാട്യതരംഗിണി, 10ന് കളമെഴുത്തും പാട്ടും എതിരേൽപ്പ്,10.30ന് നടയിൽ തൂക്കം, 17 ന് വൈകിട്ട് ഏഴിന് നൃത്തസന്ധ്യ, 10ന് കളമെഴുത്തും പാട്ടും എതിരേൽപ്പ്.18ന് വൈകിട്ട് ഏഴിന് നടനവസന്തം, 10ന് കളമെഴുത്തുംപാട്ടും എതിരേൽപ്പ്, 19ന് രാവിലെ 10.30ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, ഏഴിന് ചാക്യാർകൂത്ത്, 10ന് കളമെഴുത്തുംപാട്ടും എതിരേൽപ്പ്. 20ന് രാവിലെ 7.30 മുതൽ കാഴ്ചശ്രീബലി, ശ്രീഭൂതബലി, വൈകിട്ട് അഞ്ചിന് സേവ എട്ടിന് കൂടിയാട്ടം, 10ന് കളമെഴുത്തുംപാട്ടും എതിരേൽപ്പ് . 21ന് രാവിലെ 7.30 മുതൽ കാഴ്ചശ്രീബലി ,10.30ന് ഉത്സവബലി, ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചിന് സേവ, 10ന് കളമെഴുത്തുംപാട്ടും, എതിരേൽപ്പ്. പള്ളിവേട്ട ദിവസമായ 22ന് രാവിലെ ആറിന് പുരാണപാരായണം, 7.30ന് കാഴ്ചശ്രീബലി, 8.30ന് കാവടിപുറപ്പാട്, 9.30ന് കാവടി അഭിഷേകം,കുംഭകുടം എഴുന്നള്ളിപ്പ്, 10.30ന് കുഭംകുട അഭിഷേകം, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി കുളത്തിൽ വേല, വേലകളി, ആറിന് സേവ, ദീപാരാധന, പഞ്ചാരിമേളം, 10ന് പുലവൃത്തംകളി, 11ന് പള്ളിവേട്ട, കളമെഴുത്തുംപാട്ടും എതിരേൽപ്പ്. പത്താം ഉത്സവമായ ആറാട്ട് ദിനമായ 23ന് രാവിലെ ഏഴിന് ക്ഷേത്രചടങ്ങുകൾ, വൈകിട്ട് 3.30ന് ആറാട്ട് ബലി. ആറാട്ട് പുറപ്പാട്, അഞ്ചിന് ആറാട്ട് ചാല ചിറയിലെ ആറാട്ട് കുളത്തിൽ, 5.30ന് ആറാട്ട് എഴുന്നെള്ളിപ്പ്,അഞ്ചിന് നാദസ്വര കച്ചേരി, ആറിന് സംഗീതസദസ്, എട്ടിന് ആറാട്ട് സ്വീകരണം, കളമെഴുത്തും പാട്ടും കൊടിയിറക്ക് വലിയകാണിക്ക തുടങ്ങിയവയാണ് പ്രധാന ഉത്സവ ചടങ്ങുകളെന്ന് ദേവസ്വം പ്രസിഡന്റ് കെ.ജി രാജ്‌മോഹൻ, സെക്രട്ടറി അഡ്വ.ഡി.പ്രവീൺകുമാർ,ഖജാൻജി സി.ജി രാധക്കുട്ടൻനായർ എന്നിവർ അറിയിച്ചു.