കുമരകം: തിരുവാർപ്പ് ശ്രീവിഞ്ജാനോദയം യോഗം വക ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിൽ.
തിരുവാർപ്പ് കട്ടത്തറ വീട്ടിൽ വിഘ്‌നേശ്വരൻ (21) , അയ്യംമാന്തറ ദേവസ്വംചിറ വീട്ടിൽ അനന്തു (20) , കുമരകം സാവിത്രിക്കവല കണിയാംപറമ്പിൽ ഉണ്ണി കെ.ആർ (29) , തിരുവാർപ്പ് കരിവേലിൽ വീട്ടിൽ ആകാശ്.കെ.സന്തോഷ് (19) എന്നിവരാണ് പിടിയിലായത്. കലാപരിപാടിയ്ക്കിടയിൽ കാണികൾ തുള്ളിയതിനെചൊല്ലിയാണ് സംഘർഷവും തുടർന്ന് വീടാക്രമണവും ഉണ്ടായത്. കേസിൽ മുഴുവൻ19 പ്രതികളാണുള്ളത്.

16ാം വാർഡിൽ മീഞ്ചിറ ഭാഗത്ത് മുപ്പത്തി ഒമ്പതിൽ പത്മനാഭന്റെ വീടാണ് ആക്രമിക്കപ്പെട്ടത് .വീടും വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമിസംഘം തകർത്തിരുന്നു.