അടിമാലി: സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ച ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഏലിയാസ് കുന്നപ്പിള്ളിയ്ക്ക് മർദ്ദനമേറ്റ സംഭവത്തെ കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് അപലപിച്ചു. അടിമാലി അമ്പലപടിക്ക് സമീപം പ്രവർത്തിക്കുന്ന ഡി.ജെ. ഹാളിനെതിരെ രാത്രികാലങ്ങളിൽ കോവിഡ് നിയമങ്ങൾ ലംഘിച്ച് ഡി.ജെ പാർട്ടി നടത്തുന്നതിനെതിരെ ഏലിയാസ് ഉന്നത പൊലീസ് അധികാരികൾക്ക് പരാതി നൽകിയ വിവരം പൊലീസ് ചോർത്തി നൽകുകയായിരുന്നു..പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പരാതിയുടെ വിവരം ചോർത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ജോർജ്ജ് തോമസ് ആവശ്യപ്പെട്ടു.