വാകത്താനം: ശിവഗിരിമഠം ഗുരുധർമ്മപ്രചരണ സഭ പുതുപ്പള്ളി മണ്ഡലം ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് എസ്.എൻ.ഡി.പി യോഗം വാകത്താനം ശാഖാ ഹാളിൽ കേന്ദ്ര ഉപദേശകസമിതി ചെയർമാൻ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് വി.പി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. മഹാകവി കുമാരനാശാന്റെ ' ഗുരുപാദദശകം ' എന്ന കൃതിയെ അടിസ്ഥാനമാക്കി സോഫീ വാസുദേവ് പഠനക്ലാസ് നയിക്കും. 3.30ന് ചേരുന്ന സംഘടനാ സമ്മേളത്തിൽ ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര ഉപദേശക സമിതിയംഗം ആർ. സലിം കുമാർ സംഘടനാസന്ദേശം നൽകും . പി.ആർ.ഒ ഇ.എം സോമനാഥൻ മുഖ്യപ്രഭാഷണം നടത്തും. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിബു മൂലേടം, വാകത്താനം ശാഖാ സെക്രട്ടറി കെ.എം.ഷാജി, സഭ ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, യൂണിറ്റ് പ്രസിഡന്റ് വി.ആർ പ്രസന്നൻ, ജില്ലാ കമ്മിറ്റിയംഗം പി.പി സന്തോഷ് എന്നിവർ പ്രസംഗിക്കും. സഭയുടെ മുൻകാല പ്രവർത്തകരായ പുരുഷൻ ശാന്തി കോത്തല, ഹരിദാസ് എസ്.എൻ.പുരം, പി.വി തങ്കമ്മ ശാന്തിസദനം, കമലാക്ഷീ കുഞ്ഞൻ സന്തോഷ് നിവാസ് എന്നിവരെ ചടങ്ങിൽ ആദരിക്കും