കൊടുങ്ങൂർ: 2020-21 സാമ്പത്തിക വർഷത്തിൽ പദ്ധതി തുക പൂർണമായി ചെലവഴിച്ചും നികുതിപിരിവിൽ 90 ശതമാനം പൂർത്തീകരിച്ചും വാഴൂർ ഗ്രാമപഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചു. ഗ്രാമപഞ്ചായത്തിന് സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവദിച്ചത് കൂടാതെ പഞ്ചായത്ത് പദ്ധതി പ്രവർത്തനത്തിന് വേണ്ടി കേരള സർക്കാർ അധികമായി അനുവദിച്ച തുക ഉൾപ്പടെ ഗ്രാമപഞ്ചായത്ത് ചിലവഴിച്ചു. പൊതുവിഭാഗം പദ്ധതി വിഹിതമായി ലഭിച്ച ഒരു കോടി 35 ലക്ഷം രൂപയും പട്ടികജാതി പ്രത്യേക ഘടക പദ്ധതിയിൽ ലഭിച്ച 38 ലക്ഷം രൂപയും കേന്ദ്ര ധനകാര്യ കമ്മീഷൻ വിഹിതമായി ലഭിച്ച ഒരു കോടി 42 ലക്ഷം രൂപയും മെയിന്റനൻസ് ഗ്രാന്റ് റോഡ് വിഭാഗത്തിൽ ഒരു കോടി 40 ലക്ഷം രൂപയും മെയിന്റനൻസ് ഗ്രാന്റ് റോഡിതര വിഭാഗത്തിൽ 42 ലക്ഷം രൂപയും് സമയബന്ധിതമായി ചിലവഴിച്ചു.കാർഷികമേഖലയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുനില കൃഷിക്ക് 3 ലക്ഷം രൂപ ഉൾപ്പെടെ 15 ലക്ഷം രൂപയും ചിലവഴിച്ചു.ക്ഷീര വികസന മേഖലയിൽ കാലിത്തീറ്റ വിതരണത്തിലും ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി ഇനത്തിൽ 23 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 34 ലക്ഷം രൂപയാണ് മൃഗസംരക്ഷണ മേഖലയിൽ വിനിയോഗിച്ചതെന്ന് വാഴൂർ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് വി.പി റെജി പറഞ്ഞു.