കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 928നമ്പർ മധുരവേലി ശാഖയിൽ 19ന് നടക്കുന്ന ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് ഇന്ന് ഗുരുദേവ വിഗ്രഹം ശാഖാങ്കണത്തിൽ ഘോഷയാത്രയായി എത്തിക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് 123നമ്പർ കടുത്തുരുത്തി ശാഖാ ഗുരുദേവക്ഷേത്രത്തിൽ നിന്ന് വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടും. കടുത്തുരുത്തിയിൽ നിന്നും വാലാച്ചിറ, ആയാംകുടി കപ്പേള, മധുരവേലി, കപിക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി വൈകിട്ട് 5.30ന് മധുരവേലി ഗുരുദേവക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും. ഓരോ കേന്ദ്രങ്ങളിലും ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം നൽകും. ഘോഷയാത്രയ്ക്ക് ശാഖാ പ്രസിഡന്റ് പി.എം.ശശി പാറയിൽ, സെക്രട്ടറി പി.കെ.പ്രശോഭനൻ പീടികപ്പറമ്പ്, വൈസ് പ്രസിഡന്റ് എൻ.പി പ്രകാശൻ, യുണിയൻ കമ്മറ്റി മെമ്പർ കെ.കെ രാജു, വനിതാസംഘം പ്രസിഡന്റ് ബിനിമോൾ അപ്പുക്കുട്ടൻ, സെക്രട്ടറി ഷൈല ശിവദാസൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുധേഷ് ടി.എസ്, സെക്രട്ടറി അഖിൽ എൻ.ഗോപാൽ എന്നിവർ സ്വീകരണം നൽകും.