പാമ്പാടി : സ്‌കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് റോഡിനു കുറുകെ കടക്കുന്നതിനിടെ മൂഴൂർ സ്വദേശി ആന്റണി മാത്യുവിനെയാണ് സ്കൂട്ടർ ഇടിച്ചത്. പാമ്പാടി ചന്തക്കവലയിലാണ് സംഭവം. ആന്റണിയെ വ്യാപാരികളും ഓട്ടോ തൊഴിലാളികളും ചേർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. റോഡിലെ രക്തക്കറ ഫയർ ഫോഴ്‌സ് എത്തി കഴുകിക്കളഞ്ഞു.