കുമരകം: തിരുവാർപ്പ് ശ്രീവിജ്ഞാനോദയം യോഗം ക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ ഉണ്ടായ സംഘർഷവുമായും വീടാക്രമണവുമായും ബന്ധപ്പെട്ട കേസിലെ പ്രതികളെല്ലാം പിടിയിലായി. തിരുവാർപ്പ് കട്ടത്തറ വീട്ടിൽ വിഘ്നേശ്വരൻ (21) ആണ് ഒന്നാം പ്രതി. ഇയാളെ നേരത്തെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു . രണ്ടാം പ്രതി തിരുവാർപ്പ് തുമ്പേക്കളം ഭാഗത്ത് 18ൽ ചിറ ആൽബിൻ (21), മുന്നാം പ്രതി ചെറുവീട്ടൽ തോമസ് ഫ്രാൻസിസ് (20) എന്നിവരെ ഇന്നലെ പിടികൂടി. അയ്യംമാന്തറ ദേവസ്വംചിറ വീട്ടിൽ അനന്തു (20) , കുമരകം സാവിത്രിക്കവല കണിയാംപറമ്പിൽ ഉണ്ണി (29) , തിരുവാർപ്പ് കരിവേലിൽ വീട്ടിൽ ആകാശ് (19) എന്നിവരേയം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തിരുവാർപ്പ് മീഞ്ചിറ ഭാഗത്ത് മുപ്പത്തി ഒമ്പതിൽ പത്മനാഭന്റെ വീടാണ് ആക്രമിച്ചത്.