ചങ്ങനാശേരി : തൃക്കൊടിത്താനം ശ്രീഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.15ന് ശ്രീനാരായണ ഗുരുദേവന് കലശം, 9.30ന് കളഭം പൂജ, 11ന് കളഭം എഴുന്നള്ളിക്കൽ, 11.30ന് അഭിഷേകം, 4ന് നടതുറക്കൽ, 7 മുതൽ കാഴ്ചശ്രീബലി, 8.30ന് ദീപാരാധന, 9ന് അത്താഴപൂജ, 9.30ന് ശ്രീഭൂതബലി, 10ന് പള്ളിവേട്ട പുറപ്പാട്, 11ന് പള്ളിക്കുറുപ്പ്. സമാപനദിവസമായ 18ന് രാവിലെ 8ന് പന്തീരടിപൂജ, 10.30ന് ഉച്ചപൂജ, 4.30ന് ആറാട്ടുബലി, 5.30 മുതൽ 6 വരെ ആറാട്ട്, കൊടിയിറക്ക്, മംഗളപൂജ, പ്രസാദവിതരണം, 8.30ന് ആറാട്ട് സദ്യ.