കടുത്തുരുത്തി : എസ്.എൻ.ഡി.പി യോഗം 928-ാം നമ്പർ മധുരവേലി ശാഖാ ഗുരുദേവക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനുള്ള പഞ്ചലോഹ വിഗ്രഹഘോഷയാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം. ഇന്നലെ ഉച്ചകഴിഞ്ഞ് കടുത്തുരുത്തി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറ്റപ്പെട്ടത്. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി, സെക്രട്ടറി എൻ.കെ.രമണൻ, യോഗം കൗൺസിലർ സി.എം.ബാബു, യോഗം ബോർഡ് മെമ്പർ ടി.സി.ബൈജു, യുണിയൻ പഞ്ചായത്ത് കമ്മിറ്റി മെമ്പർ സോമൻ കപിക്കാട്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുധാ മോഹൻ, 123-ാം നമ്പർ കടുത്തുരുത്തി ശാഖ പ്രസിഡന്റ് എ.പി.വിജയൻ, വൈസ് പ്രസിഡന്റ് സോമൻ കണ്ണാംപുഞ്ച, സെക്രട്ടറി ജിജിമോൻ കാശാംകുറ്റി, മധുരവേലി ശാഖാ പ്രസിഡന്റ് പി.എം.ശശി, സെക്രട്ടറി പി.കെ.പ്രശോഭനൻ, വൈസ് പ്രസിഡന്റ് എൻ.പി.പ്രകാശൻ, യൂണിയൻ കമ്മിറ്റി മെമ്പർ കെ.കെ.രാജു, വനിതാസംഘം പ്രസിഡന്റ് ബിനിമോൾ അപ്പുക്കുട്ടൻ, സെക്രട്ടറി ഷൈല ശിവദാസൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുധേഷ് ടി.എസ്, സെക്രട്ടറി അഖിൽ എൻ.ഗോപാൽ എന്നിവർ നേതൃത്വം നൽകി.