കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ കൗൺസിൽ അംഗങ്ങളെ യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തിരഞ്ഞെടുത്തു. രാജൻ കപ്പിലാംകൂട്ടം മോനിപ്പിളളി, എം.ഡി.ശശിധരൻ കളത്തൂർ, ശിവാനന്ദൻ ആപ്പാഞ്ചിറ, സന്തോഷ് ആയാംകുടി, ജയൻ പ്രസാദ് മേമ്മുറി, ബാബു കെ.എസ്.പുരം എന്നിവരെയാണ് തിരഞ്ഞെടുത്തത്. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ, വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ, യോഗം കൗൺസിലർ സി.എം.ബാബു, യോഗം ബോർഡ് മെമ്പർ ടി.സി. ബൈജു എന്നിവർ പ്രസംഗിച്ചു.