തിരുവാർപ്പ് : എസ്.എൻ.ഡി.പി യോഗം തിരുവാർപ്പ് തെക്ക് ശാഖ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് അദ്ധ്യക്ഷത വഹിക്കും. കൗൺസിലർമാരായ പി.ബി.ഗിരീഷ്, പി.കെ.സഞ്ജീവ് കുമാർ, ശാഖാ സെക്രട്ടറി വി.കെ.ബാലകൃഷ്ണൻ,​ പ്രസിഡന്റ് പി.എച്ച്.പ്രകാശ് ലാൽ,​ വൈസ് പ്രസിഡന്റ് ആർ.ജി.ജയൻ എന്നിവർ സംസാരിക്കും.