ചങ്ങനാശേരി : പറാൽ അറയ്ക്കൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലന്റെയും, മേൽശാന്തി മുട്ടാർ വിനീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, പ്രസിഡന്റ് ഗിരീഷ് കോനാട്ട് എന്നിവർ സാന്നിദ്ധ്യം വഹിച്ചു. ഏഴാം ഉത്സവദിനമായ 20 ന് രാവിലെ 11.30 ന് പട്ടുംതാലിയും ചാർത്ത്, സുമംഗലീപൂജ, 21ന് രാവിലെ 9 ന് മഹാമൃത്യുഞ്ജയ ഹോമം, രാത്രി 8ന് ദേശ താലപ്പൊലി. 22 ന് രാത്രി 8ന് കുട്ടികളുടെ കലാപരിപാടികൾ. 23 ന് ഗുരുദേവസുബ്രഹ്മണ്യ പ്രതിമാ പ്രതിഷ്ഠാ വാർഷിക മഹോത്സവം. രാത്രി 8.30 ന് കാവടി വിളക്ക്, താലപ്പൊലി. രാത്രി 11ന് പള്ളിവേട്ട. സമാപന ദിവസമായ 24ന് രാവിലെ 10 മുതൽ കരകം, കാവടിയാട്ടം. വൈകിട്ട് 6.20 ന് സോപാന സംഗീതം, 7.20 ന് ആറാട്ടുപുറപ്പാട്. തുടർന്ന് കൊടിയിറക്ക്, വടക്കുപുറം വലിയഗുരുതി, രാത്രി 10 ന് നാമസങ്കീർത്തനം. മേയ് 1 ന് പൊങ്കാല സമർപ്പണത്തോടെ ക്ഷേത്രം നടതുറക്കും.