പാലാ : ഒടുവിൽ അധികാരികൾ ഉണർന്നു. കൊട്ടാരമറ്റം - നെല്ലിയാനി റോഡിലെ വാരിക്കുഴിയിൽ മെറ്റൽ നിറച്ചു.
റോഡിലെ ഗർത്തങ്ങൾ താത്കാലികമായി മൂടിയ പി.ഡബ്ല്യു.ഡി. അധികാരികൾ അപകടക്കുഴിയിൽ നിന്ന് യാത്രക്കാർക്ക് താത്കാലിക രക്ഷയൊരുക്കി. റോഡിലെ വാരിക്കുഴിയെക്കുറിച്ച് ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഴയിൽ മെറ്റൽ ഒലിച്ചുപോയി ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഇതുവഴിയുള്ള യാത്ര അപകടഭീതിയുയർത്തിയിരുന്നു. നഗരസഭാ കൗൺസിലർമാരായ ലീനാ സണ്ണി, സാവിയോ കാവുകാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് കുഴികളടച്ചത്. പാലാ - കോഴാ റോഡിൽ റീടാറിംഗിന് കരാർ ഏറ്റെടുത്തത് ജൂലായിലാണ്. പാലാ - കോഴാ റോഡിൽ നെല്ലിയാനിവരെയുള്ള ഒന്നര കി.മീ ഭാഗത്ത് പൈപ്പ് ലൈൻ ഇടുന്നതിനായി വെട്ടി പൊളിച്ച കുഴിയാണ് യാത്രക്കാർക്ക് വില്ലനായത്. ഈ ഭാഗം റീ ടാർ ചെയ്യന്നതിന് നാട്ടുകാർ മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് രണ്ടര വർഷം കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂലായിൽ റീടാറിംഗിന് ടെൻഡർ ഏറ്റെടുത്ത് എഗ്രിമെന്റ് വച്ചിരുന്നു. ശക്തമായ വേനൽ മഴയിൽ മെറ്റിൽ ഒലിച്ച് റോഡിന്റെ ഒരു വശം വലിയ ഗർത്തങ്ങൾ രൂപപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ഇവിടെ അപകടസൂചനാ റിബൺ വലിച്ച് കെട്ടി.

മഴവെള്ളം റോഡിലൂടെ
കോൺക്രീറ്റ് ഓട ഉള്ള ഇവിടെ ഓടയിൽ മുഴുവൻ മെറ്റിലും മണ്ണും നിറഞ്ഞിരിക്കുന്നത് നീക്കം ചെയ്യാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ഓടയിലെ മണ്ണ് നീക്കം ചെയ്തിരുന്നില്ല.