ചങ്ങനാശേരി : എം.സി റോഡിന് നടുവിൽ യാത്രക്കാരുടെ കാഴ്ച മറച്ച് അപകടഭീഷണി ഉയർത്തി കാട്. കുറിച്ചി ഔട്ട് പോസ്റ്റ് ജംഗ്ഷൻ മുതൽ മന്ദിരം കവലവരെയുള്ള ഭാഗത്താണ് കെ.എസ്.ടി.പിയുടെ ഡിവൈഡറിനുള്ളിൽ കാട് വളർന്നു നിൽക്കുന്നത്. ആഴ്ചകൾക്ക് മുൻപ് ഇവിടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു. ദീർഘദൂര യാത്രക്കാരടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നു പോവുന്നത്. അപകടങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ അടിയന്തിരമായി കെ.എസ്.ടി.പി അധികൃതർ ഇടപെട്ട് പ്രദേശത്ത കാട് വെട്ടിത്തെളിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.