ചങ്ങനാശേരി : എസ്.ബി കോളജ് പൂർവവിദ്യാർത്ഥികളുടെ സംഘടന കാനഡയിൽ ആരംഭിക്കുന്നു. ഇന്ന് വൈകിട്ട് 6. 30 ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. കോളേജ് മാനേജർ ഫാ. തോമസ് പാടിയത്ത് അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൾ ഫാ.റെജി പി കുര്യൻ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡോ.എൻ.എം മാത്യു എന്നിവർ പങ്കെടുക്കും.