കോട്ടയം: ഒളശ സർക്കാർ അന്ധവിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചു മുതൽ പത്ത് വരെ പ്രായമുള്ളവർക്ക് ഒന്നാം ക്ലാസിലേയ്ക്കും സാധാരണ സ്‌കൂളുകളിൽ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ കാഴ്ച വൈകല്യമുള്ളവർക്ക് അതത് ക്ലാസുകളിലേക്കും പ്രവേശനം ലഭിക്കും. പഠനം, ഭക്ഷണം, വൈദ്യ സഹായം, യൂണിഫോം എന്നിവ സൗജന്യമാണ്.
സംഗീതം, ഉപകരണ സംഗീതം, പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ , ബ്രെയിൽ, കൈത്തൊഴിൽ, മൊബിലിറ്റി ആന്റ് ഓറിയന്റേഷൻ, ഡെയ്‌ലി ലിവിംഗ് സ്‌കിൽസ് തുടങ്ങിയവയും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ഹയർ സെക്കൻഡറി പഠനം നടത്തുന്നതിനുള്ള സൗകര്യവുമുണ്ട് . ഫോൺ: 9400774299, 9544118933.