വൈക്കം: ഹരിതകേരളം മിഷന്റെ എ ഗ്രേഡ് സർട്ടിഫിക്കറ്റ് നേടിയ വൈക്കം ഹോമിയോ ആശുപത്രിയുടെ ചുറ്റുവളപ്പ് പൂച്ചെടികളും ഔഷധച്ചെടികളും വച്ചുപിടിപ്പിച്ച് മനോഹരമാക്കാൻ പൊതുജനകൂട്ടായ്മ. 7ാം വാർഡിൽ പ്രവർത്തിക്കുന്ന ആശുപത്രിക്ക് 5 സെന്റ് സ്ഥലമാണുള്ളത്. ഇതിന്റെ ചുറ്റുഭാഗങ്ങൾ ആകർഷകമാക്കുകയാണ് ലക്ഷ്യം. പൂച്ചെടികളുടെയും ഔഷധച്ചെടികളുടെയും നടീൽ മാധവൻകുട്ടികറുകയിൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ ലേഖ അശോകൻ അദ്ധ്യക്ഷതവഹിച്ചു.നഗരസഭ സ്റ്റാന്റിങ്ങ് കമ്മറ്റിചെയർമാൻ എസ് ഹരിദാസൻ നായർ,ഡോ.സ്മിത രജിത്കുമാർ,വിജയൻ,ജീവനക്കാരായ എം.സി സാജൻ,സി.പി ബിജു,ലതിക എന്നിവർ പങ്കെടുത്തു.