വൈക്കം : എസ്.എൻ.ഡി.പി യോഗം 648ാം നമ്പർ മറവൻതുരുത്ത് ശാഖയുടെ നേതൃത്വത്തിൽ മുൻ ശാഖായോഗം പ്രവർത്തകരെ ആദരിച്ചു. ശാഖയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതിന് പ്രാർത്ഥനാലയം നിർമ്മിക്കാനും തീരുമാനിച്ചു. വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഷാജി കാട്ടിത്തറ, സെക്രട്ടറി സുഗുണൻ,വൈസ്.പ്രസിഡന്റ് എൻ.സി അശോകൻ ,പ്രഭാകരൻ മഠത്തിൽപറമ്പ് എന്നിവർ പ്രസംഗിച്ചു.