വൈക്കം: ആപ്പാഞ്ചിറ റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്ത് എക്‌സൈസ് നടത്തിയ റെയ്ഡിൽ 10 ഗ്രാം ഗഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടുത്തുരുത്തി കാനാട്ട് അക്ഷയ് രാധാകൃഷ്ണനെ (23 ) വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മജു. ടി. എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപെടാാൻ ശ്രമിച്ച പ്രതിയെ മൽപ്പിടിത്തത്തിലൂടെയാണ് പിടികൂടിയത്. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എസ്അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ എം.ജെ.അനൂപ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. രതീഷ്‌കുമാർ, എസ്.ശ്യാംകുമാർ, എൻ.എസ്.സനൽ, അജയകുമാർ.ആർ, ഡ്രൈവർ സാജു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സുമിതാ മോൾ, ധന്യാ മോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.