വാകത്താനം : വാകത്താനം ഗുരുദേവക്ഷേത്രത്തിലെ ആറാമത് പ്രതിഷ്ഠാ വാർഷിക മഹോത്സവം 19 മുതൽ 23 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 18 ന് വൈകിട്ട് 7 ന് ഗുരുഗണപതി പൂജാനന്തരം, ആചാര്യ വരണം, പ്രാസാദ ശുദ്ധിക്രിയകൾ. 19 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, 7 ന് ഉഷപൂജ, 8 ന് കലശപൂജ, 10 ന് ഉച്ചപൂജ, വൈകിട്ട് 5 ന് നടതുറക്കൽ, 6.30ന് സമൂഹപ്രാർത്ഥന, 6.45 ന് ദീപാരാധന, തുടർന്ന് ക്ഷേത്രം തന്ത്രി ശ്രീനാരായണ പ്രസാദിന്റെയും, മേൽശാന്തി അനിൽ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. 20 ന് പതിവ് പൂജകൾ. 21ന് രാവിലെ 7.30ന് ഗുരുദേവകൃതികളുടെ പാരായണം, വൈകിട്ട് 7ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌ക്കാരം. 22 ന് വൈകിട്ട് 7ന് പ്രഭാഷണം. 23 ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, അന്നദാനം, വഴിപാട്, വൈകിട്ട് 6.30ന് സമൂഹപ്രാർത്ഥന, 6.45ന് ദീപാരാധന, 7ന് ഭജന, കൊടിയിറക്ക്.