കോട്ടയം : ചട്ടമ്പിസ്വാമി സമാധി ദിനാചരണത്തോട് അനുബന്ധിച്ച് അനുസ്മരണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടന്നു. കോട്ടയം അയ്യപ്പസേവാസംഘം ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.ദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കണ്ണൻ മന്നക്കുന്നം, കമ്മിറ്റി അംഗങ്ങളായ മോഹൻ കെ.നായർ, പി.എൻ.കെ പിള്ള, അഡ്വ .ശശികുമാർ, രാജാ ശ്രീകുമാർ വർമ്മ, ജയകുമാർ തിരുനക്കര, വേണു സ്വസ്തിക് എന്നിവർ പങ്കെടുത്തു. ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.