അടിമാലി: വനത്തിനുള്ളിൽ കൊമ്പനാനയുടെ കുത്തേറ്റ് പിടിയാന ചെരിഞ്ഞു.വാളറ ഫോറസ്റ്റേഷൻ പരിധിയിൽ വരുന്ന ഈറ്റക്കാട് വനമേഖലയിലാണ് വ്യാഴാഴ്ച്ച പിടിയാനയുടെ ജഡം കണ്ടെത്തിയത്.30 വയസ്സുള്ള ഗർഭിണിയായ പിടിയാനയാണ് ചരിഞ്ഞത്.കൊമ്പനാനയുടെ കുത്തേറ്റാണ് പിടിയാന ചെരിഞ്ഞതെന്നും മരണ വെപ്രാളത്തിൽ പിടിയാനയുടെ വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞ് പാതിയോളം വയറ്റിൽ നിന്നും പുറത്ത് വന്നിരുന്നതായും വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞുഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരുടെയും മൂന്നാർ ഡിഎഫ്ഒ ഉൾപ്പെടെയുള്ള രണ്ട് ഡിഎഫ്ഒമാരുടെയും മേൽനോട്ടത്തിലാണ് ചരിഞ്ഞ പിടിയാനയുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തീകരിച്ചത്.പിടിയാനയുടെ ശരീരത്തിൽ കൊമ്പനാനയുടെ കുത്തേറ്റുണ്ടായ മുറിവുകൾ ഉണ്ടായിരുന്നതായി വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ആനയുടെ ജഡം ഇന്നലെ വനത്തിൽ തന്നെ സംസ്‌ക്കരിച്ചു.