കോട്ടയം: അജ്ഞാതൻ പുലർച്ചെ അടുക്കളയിൽ കയറി വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ചിങ്ങവനം പുത്തൻപാലത്തിന് സമീപം താമസിക്കുന്ന രഘുവിന്റെ ഭാര്യ സോളിയെ ആണ് ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ച്ച പുലർച്ചെ 5.30നായിരുന്നു സംഭവം. സോളിയും ചേച്ചിയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സെക്യൂരിറ്റി ജീവനക്കാരനായ രഘു രാത്രി ഡ്യൂട്ടിയിലായിരുന്നു. സംഭവത്തെക്കുറിച്ച് സോളി പറയുന്നത്: രാവിലെ അടുക്കള വാതിൽ തുറന്നിട്ട് കാപ്പിയുണ്ടാക്കിയ ശേഷം തിരിഞ്ഞപ്പോൾ ഒരാൾ നിൽക്കുന്നത് കണ്ടു. താൻ കണ്ടുവെന്നു ബോദ്ധ്യമായപ്പോൾ അയാൾ തോക്കുചൂണ്ടുകയും മിണ്ടിപ്പോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉറക്കെ നിലവിളിച്ചപ്പോൾ ചേച്ചി ഒാടിയെത്തി. അതോടെ അയാൾ പുറത്തേക്കോടി .സമീപവാസി പുറകെ ഓടിയെങ്കിലും അയാൾ ബൈക്കിൽ കയറി കടന്നുകളഞ്ഞു. ടൗവൽ കൊണ്ട് വായും മൂക്കും മൂടിയിരുന്ന അയാൾ മങ്കി ക്യാപും കറുത്ത ടീഷർട്ടും കാവിമുണ്ടും ധരിച്ചിരുന്നു.
പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അവർ എത്തി പരിശോധന നടത്തി.