പാലാ : 28-ാമത് മീനച്ചിൽ ഹിന്ദുമഹാസംഗമം 19 മുതൽ 25 വരെ ഓൺലൈനായി നടത്തും. വൈകിട്ട് 7 മുതൽ 8.30 വരെ മീനച്ചിൽ ഹിന്ദു സംഗമത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരിപാടികൾ ലൈവായി കാണാനാകുമെന്ന്
ഭാരവാഹികൾ അറിയിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ മഠത്തിന്റെ ഓഡിറ്റോറിയത്തിൽ നിന്നാണ് സംഗമപരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്. 19 ന് വൈകിട്ട് 7 ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.ആർ നമ്പൂതിരി അദ്ധ്യത വഹിക്കും. ഹിന്ദു മഹാസംഗമം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹരാജ് അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാഗത സംഘം അദ്ധ്യക്ഷൻ കെ.കെ.രാജൻ, സെക്രട്ടറി അഡ്വ. രാജേഷ് പല്ലാട്ട് എന്നിവർ സംസാരിക്കും. 20 ന് സൈബർ ഫോറൻസിക് കൺസർട്ടന്റ് പി.വിനോദ് മുഖ്യപ്രഭാഷണം നടത്തും. പ്രൊഫ.
ഗോപീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. 21 ന് യുവജന സമ്മേളനം അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. കാ.ഭാ.സുരേന്ദ്രൻ, ഡോ.എൻ.ആർ. മധു എന്നിവർ പ്രഭാഷണം നടത്തും. യുവമോർച്ച പ്രസിഡന്റ് അരുൺ സി.മോഹൻ അദ്ധ്യക്ഷത വഹിക്കും. 22 ന് വാഴൂർ തീർത്ഥപാദാശ്രമം കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും. സന്ദീപ് വാചസ്പതി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ.ജി. അനീഷ് അദ്ധ്യക്ഷത വഹിക്കും. 23 ന് മാതൃസംഗമം. ഭരണങ്ങാനം അമൃതാനന്ദമയി മഠത്തിലെ സ്വാമി യതീശ്വരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ മുഖ്യപ്രഭാഷണം നടത്തും. ഡോ. ശാന്താകുമാരി അദ്ധ്യക്ഷത വഹിക്കും. ഡോ.ടി.ആർ.ജയലക്ഷ്മി, അർച്ചന സൂര്യൻ എന്നിവർ സംസാരിക്കും. 24ന് കുടക്കച്ചിറ വിദ്യാധിരാജ സേവാശ്രമത്തിലെ സ്വാമി അഭയാനന്ദ തീർത്ഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തും, ഇന്ത്യൻ ഇൻസ്റ്റിട്യൂട് ഒഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടർ ഡോ.എൻ.ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും. കെ.എ.ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. 25 ന് മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി
വിശുദ്ധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല സമാപന പ്രഭാഷണം നടത്തും. കെ.എൻ.ആർ.നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. സോമശേഖരൻ തച്ചേട്ട്, ഡോ.പി.സി. ഹരികൃഷ്ണൻ എന്നിവർ സംസാരിക്കും.