അടിമാലി: പട്ടാപകൽ വ്യാപാര സ്ഥാപനത്തിൽ നിന്നും ഉടമയുടെ പഴ്‌സ് മോഷ്ടാവ് അപഹരിച്ച് കടന്നു കളഞ്ഞു.അടിമാലി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സംഗീത ഫ്രിഡ്ജ് ഹൗസിൽ നിന്നുമാണ് ഉടമ അരുണിന്റെ പഴ്‌സാണ് കവർന്നത്.കടയുടെ പിന്നിലുള്ള ഓഫീസിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ആയിരുന്നു സംഭവം. പഴ്‌സിൽ ഉണ്ടായിരുന്ന 5500 രൂപയാണ് കവർന്നത്. പഴ്‌സിൽ നിന്നും പണം എടുത്ത മോഷ്ടാവ് പഴ്‌സ് ടൗണിലെ ഓട്ടോയിൽ ഉപേക്ഷിച്ചാണ് പോയത്.അടിമാലി പൊലീസ് അന്വേഷണം തുടങ്ങി.