manulal
മഞ്ജു ലാൽ

അടിമാലി: ഡൽഹിയിൽ നിന്നും വാഹനം വാങ്ങി നൽകാമെന്ന് പറഞ്ഞ മൂന്ന് പേരിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത വിരുതനെ പൊലീസ് പിടികൂടി. അടിമാലി ഇരുമ്പുപാലം സ്വദേശി മഞ്ജു ലാലിനെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ താമസിക്കുന്ന ഇയാൾ ഡൽഹിയിൽനിന്നും നിന്നും ഇന്നോവ ഉൾപ്പടെയുള്ള വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് എത്തിച്ചു കൊടുക്കാം എന്ന് വിശ്വസിപ്പിച്ചാണ് രാജാക്കാട് സ്വദേശികളിൽനിന്നും പണം വാങ്ങിയത്. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് വിവരം ഒന്നും ലഭിച്ചില്ല. ഇയാൾ ആലപ്പുഴയിൽ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെനിന്നും പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പങ്കജാക്ഷൻ എസ്‌ഐമാരായ ഉണ്ണികൃഷ്ണൻ ,ജോണി സാബു തോമസ് ,എ .എസ് ഐ ടോമി എന്നിവർ ഉണ്ടായിരുന്നു