പുതുപ്പള്ളിപ്പടവ് : എസ്.എൻ.ഡി.പി യോഗം 2901-ാം നമ്പർ പുതുപ്പള്ളിപ്പടവ് ഗുരുദേവക്ഷേത്രത്തിൽ 16-ാമത് പ്രതിഷ്ഠാ വാർഷികം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് നടക്കും. രാവിലെ 7 ന് മഹാഗണപതിഹോമം, 8.30ന് ക്ഷേത്രം വിക്രമൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവഭാഗവതപാരായണം, 10.30ന് പഞ്ചകലശം, ഇളനീർ തീർത്ഥാടനം, 11.30ന് കലശാഭിഷേകം, ഉച്ചക്ക് 1 ന് മഹാപ്രസാദമൂട്ട്.