കുമരകം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്ന കാര്യത്തിൽ ഇന്നലെ ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം ആയില്ല. സർക്കാർ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗമാണ് ഇന്നലെ ചേർന്നത്.ബണ്ട് എത്രയും പെട്ടെന്ന് തുറക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യം പരിഗണിച്ച് അടുത്ത ആഴ്ച സംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് യോഗം വിളിക്കും.