രാജാക്കാട് : ഇന്നലെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും വലിയ ആലിപ്പഴങ്ങൾ വീണു. വള്ളിശ്ശേരിയിൽ ജിബിന്റെ പുരയിടത്തിൽ ഭീമൻ ആലിപ്പഴമാണ് വീണത്. ഇന്നലെ വൈകുന്നേരം നാലിനുണ്ടായ കനത്ത കാറ്റിനും മഴയ ക്കും ശേഷം കൃഷിയിടങ്ങളിൽ വലിയ വലുപ്പത്തിലുള്ള ഐസ് കട്ടകൾ പോലുള്ള ആലിപ്പഴങ്ങൾ വീഴുകയായിരുന്നു.